Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pro-Palestinian Organization

ട്രംപിന്‍റെ വിരോധം; മം​ദാ​നി പ​ല​സ്തീ​ൻ അനുകൂല സംഘടനയുടെ സ​ഹ​സ്ഥാ​പ​കൻ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ന്തോ-​അ​മേ​രി​ക്ക​ൻ മു​സ്‌​ലിം ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ മേ​യ​റാ​യപ്പോൾ കനത്ത ക്ഷീണമായത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്.

മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അവസാന ഘട്ടത്തിലാണ് ട്രംപ് മംദാനിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. മംദാനി ജയിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പിന്‍റെ രീതിയിൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ജനതയോടു പറഞ്ഞു. എന്നാൽ, ട്രംപിന്‍റെ വാക്കുകൾ തിരിച്ചടിച്ചപ്പോൾ സൊ​ഹ്‌​റാ​ൻ മം​ദാ​നി വലിയ ജ​യ​മാ​ണു ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ്രായം കുറഞ്ഞ മേയർ

34 കാ​ര​നാ​യ മം​ദാ​നി, ന്യൂ​യോ​ർക്ക് സിറ്റിയുടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​കും. ഫെ​ഡ​റ​ൽ ഫ​ണ്ടിം​ഗ് വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തും തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ലി​യ രാഷ്‌ട്രീ​യ​മാ​നം ന​ൽ​കി. മംദാനിയുടെ വിജയം ട്രംപിന്‍റെ പല നടപടികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി

പ്രതിഫലിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂ​യോ​ർ​ക്കി​ലെ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രണ്ടു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡ് അ​റി​യി​ച്ചു.

സൊ​ഹ്‌​റാ​ൻ മം​ദാ​നി​

1991 ഒ​ക്ടോ​ബ​ർ 18ന് ​ഉ​ഗാ​ണ്ട​യി​ലെ ക​മ്പാ​ല​യി​ൽ ജ​നി​ച്ച മം​ദാ​നി, ഉ​ഗാ​ണ്ട​ൻ പ​ണ്ഡി​ത​ൻ മ​ഹ്മൂ​ദ് മം​ദാ​നി​യു​ടെ​യും പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്രകാരി മീ​ര നാ​യ​രു​ടെ​യും മ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ൾ ഉ​ഗാ​ണ്ട​യിലായിരുന്നു. പിന്നീട്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കും തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലേ​ക്കും കുടിയേറി.

ബാ​ങ്ക് സ്ട്രീ​റ്റ് സ്കൂ​ൾ ഫോ​ർ ചി​ൽ​ഡ്ര​നി​ലും ബ്രോ​ങ്ക്സ് ഹൈ ​സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സി​ലും പ​ഠി​ച്ചു. 2014ൽ ​ബൗ​ഡോ​യി​ൻ കോ​ള​ജി​ൽനി​ന്ന് ആ​ഫ്രി​ക്കാ​ന സ്റ്റ​ഡീ​സി​ൽ ബി​രു​ദം നേ​ടി. അ​വി​ടെ അ​ദ്ദേ​ഹം സ്റ്റു​ഡന്‍റസ് ഫോ​ർ ജ​സ്റ്റി​സ് ഇ​ൻ പല​സ്തീ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യിരുന്നു.

ആകാംക്ഷയോടെ നഗരം

മംദാനിയുടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ഭി​ന്ന​ത​യ്ക്കു കാ​ര​ണ​മാ​യി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്‍റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു.

വി​ജ​യി​ച്ചാ​ൽ ന​ഗ​രം ഏ​റ്റെ​ടു​ക്കു​മെ​ന്നും മം​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്ത് നാ​ടു​ക​ട​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ട്രം​പി​നെ, മംദാനി എ​ങ്ങ​നെ നേ​രി​ടും എ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

Latest News

Corehub Up